കഴിഞ്ഞ പോസ്റ്റില്‍ ചില നിയമവാക്കുകള്‍ മലയാളത്തില്‍ എഴുതിയതുകൊണ്ട് ആശയപ്രകടനം നടന്നോ എന്ന സംശയം ഉള്ളതുകൊണ്ട് ഇംഗ്ലീഷിലും ആ വാക്കുകള്‍ കൊട്ക്കുന്നു. ചില സംശയങ്ങള്‍ ഈ പോസ്റ്റിലൂടെ പരിഹരിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. വീണ്ടും ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്നു.
മര്‍മ്മം പഠിച്ചവന് പശുവിനെ തല്ലാന്‍ പറ്റിയില്ല എന്ന കഥ പോലെയാണ്. കോപ്പിറൈറ്റിനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞാല്‍ ആകെ കുഴയും. പക്ഷെ ഇതിനെപ്പറ്റി അറിയുന്നത് പിന്നീട് കുഴപ്പത്തില്‍ ചെന്ന് ചാടാതിരിക്കാന്‍ സഹായിക്കും എന്നെനിക്കു തോന്നുന്നു.
ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമപ്രകാരം പകര്‍പ്പവകാശം കിട്ടുന്നത് താഴെ പറയുന്നവയ്കാണ്.:-
1. literary work 2. music works 3. dramatic works 4. artistic works 5. cinemotograph films 6. sound recordings..
ഈ ലേഖനം litrary work ആയി കണക്കാക്കുന്നു.എഴുതി പ്രസിദ്ധീകരിക്കുന്ന എന്തും literary work ആവാം. നിയമത്തില്‍ വാക്കുകള്‍ക്ക് സധാരണ ഉപയോഗിക്കുന്ന അര്‍ത്ഥം മാത്രം ഉപയോഗിക്കാറില്ല. അതുകൊണ്ടുതന്നെയാണ് പകര്‍പ്പവകാശനിയമത്തിന്റെ 1999 ലെ ഭേദഗതിയില്‍ computer software, coputer programme എന്നിവ literary work ആയി കണക്കാക്കപ്പെടുന്നത്. coputer software ആദ്യന്തികമായി എഴുത്ത് ആണ് എന്ന് പരിഗണിച്ച് പല രാജ്യങ്ങളിലെയും പകര്‍പ്പവകാശനിയമങ്ങളില്‍ coputer software, database എന്നിവ literary work ആയി കാണുന്നു.
ഇന്റര്‍നെറ്റിലെ വിതരണാവകാശം. (Right of Distribution on the Internet)
ഒരു പകര്‍പ്പവകാശ ഉടമസ്ഥന് (owner of copyright)) തന്റെ സൃഷ്ടിയുടെ കോപ്പികള്‍ പൊതുജനങ്ങള്‍ക്ക് വിതരണം (distribution)ചെയ്യാനുള്ള പൂര്‍ണ്ണ അധികാരം പകര്‍പ്പവകാശനിയമം നല്‍കുന്നു. പകര്‍പ്പവകാശമുള്ള ഒരു സൃഷ്ടിയുടെ കോപ്പികള്‍ അനുവാദമില്ലാതെ മറ്റൊരാള്‍ വിതരണം ചെയ്യുന്നത് പകര്‍പ്പവകാശ ലംഘനം ആകുന്നു. ഇത് ഇന്റര്‍നെറ്റിലും അല്ലാതെയും ആവാം. ബ്ലോഗില്‍ കഥയെഴുതുന്ന ഒരു ബ്ലോഗര്‍ക്ക് അത് പുസ്തകമാക്കി വിതരണം ചെയ്യാനുള്ള അവകാശം ഉണ്ട്. ഇതില്ലെങ്കില്‍ ആര്‍ക്കും അതെടുത്ത് പുസ്തകമാക്കാം.
പകര്‍പ്പവകാശമുള്ള ഒരു സൃഷ്ടി ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ തന്നെ വിതരണാവകാശം സ്ഥാപിക്കപ്പെടുന്നു.
ഇന്റര്‍നെറ്റില്‍ പകര്‍പ്പവകാശലംഘനം ഉണ്ടാവുന്നത് ഈ വിതരണാവകാശം കോപ്പിറൈറ്റ് ഉടമസ്ഥനില്‍ നിന്ന് താഴെപറയുന്ന വിധം തട്ടിയെടുക്കുമ്പോഴാണ്.
1. പകര്‍പ്പവകാശമുള്ള ഒരു സൃഷ്ടി മറ്റ് നെറ്റ് ഉപയോക്താക്കള്‍ക്ക് ഇമെയില്‍ വഴി വിതരണം ചെയ്യുക
2. പകര്‍പ്പവകാശമുള്ള ഒരു സൃഷ്ടി പ്രിന്റൗട്ട് എടുത്ത് പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുക.
3. പകര്‍പ്പവകാശമുള്ള ഒരു സൃഷ്ടി ഒരു വെബ് പേജില്‍ display ചെയ്യുക.
മൂന്നാമതുപറഞ്ഞതില്‍ വിതരണം നടക്കുന്നത് മറ്റ് രീതിയിലല്ല്ല. ഒരു സൃഷ്ടി ഇന്റര്‍നെറ്റില്‍ display ചെയ്തിരിക്കുമ്പോള്‍ തന്നെ അത് പൊതുവായി distribute ചെയ്തിരിക്കുകയാണല്ലോ.( ഇന്റര്‍നെറ്റില്‍ distribution, display എന്ന രണ്ടു സംജ്ഞകള്‍ക്ക് പ്രത്യേക അര്‍ഥം കാണാന്‍ കഴിയില്ല).
ഇന്റര്‍നെറ്റിലെ പൊതുപ്രദര്‍ശനവും അവതരണവും. ( Public display and public performance on the internet)
ഇന്റര്‍നെറ്റില്‍ public performance ന് പരിമിതികള്‍ ഉള്ളതുകൊണ്ട് public display യുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഉണ്ടാവുന്നത്. പകര്‍പ്പവകാശനിയമത്തിലെ 14-ാം വകുപ്പനുസരിച്ച് പകര്‍പ്പവകാശമുള്ള ഒരു സൃഷ്ടിയുടെ അവതരണം പകര്‍പ്പവകാശലംഘനമാണ്.
ഒരു ബ്ലോഗിലുള്ള പോസ്റ്റ് ആ ബ്ലോഗറുടെ അനുവാദമില്ലാതെ വേറൊരു ബ്ലോഗര്‍ തന്റെ ബ്ലോഗിലിടുന്നതും, ഇന്റര്‍നെറ്റിലല്ലാതെ വിതരണം മറ്റ് രീതിയില്‍ ചെയ്യുന്നതും പകര്‍പ്പവകാശലംഘനമാണ്.ഉദാഹരണത്തിന് ബ്രിജ്‌വിഹാരം എന്ന ബ്ലോഗിലെ പോസ്റ്റുകള്‍ ആരെങ്കിലും പുസ്തകമാക്കുന്നു എന്ന് കരുതുക. ജി. മനു എന്ന ബ്ലോഗറുടെ ബൗദ്ധികസ്വത്താണ് നഷ്ടപ്പെടുന്നത്. അതുകൊണ്ട് തന്നെ സോഫ്റ്റ്‌വെയര്‍ അല്ലാത്ത literay work ന് കോപ്പിറൈറ്റ് കൂടിയേ മതിയാവു. (attn. വഴിപോക്കന്‍)
ലിങ്കിംഗ് പകര്‍പ്പവകാശലംഘനമാണോ
രണ്ടുതരം ലിങ്കിംഗ് ആണുള്ളത്. 1. Surface linking 2. Deep linking.
surface linking ല്‍ മറ്റൊരു വെബ് സൈറ്റിന്റെ ഹോം പേജ് ആണ് ലിങ്ക് ചെയ്യുന്നത്. Deeplinking ല്‍ ഒരു പടികൂടി കടന്ന് മറ്റൊരു സൈറ്റിന്റെ ഏതെങ്കിലും ഉള്‍പേജുകളായിരിക്കും ലിങ്ക് ചെയ്യുന്നത്.
surface linking ല്‍ കോപ്പിറൈറ്റ് ലംഘനം ഉണ്ടാകുകയില്ല. കാരണം ലിങ്ക് കൊടുക്കുന്ന ആള്‍ മറ്റൊരു സൈറ്റിന്റെ ഹോം പേജിലേക്ക് മാത്രമേ ലിങ്ക് കൊടുക്കുന്നുള്ളു. മറിച്ച് deep linking ല്‍ ലിങ്ക് ചെയ്യപ്പെടുന്ന സൈറ്റില്‍ പകര്‍പ്പവകാശമുള്ള ഏതെങ്കിലും സൃഷ്ടികള്‍ ഉണ്ടെങ്കില്‍ പകര്‍പ്പവകാശലംഘനം ഉണ്ടാവാന്‍ സാധ്യത താഴെ പറയുന്ന സാഹചര്യങ്ങളിലായിരിക്കും :-
1. പുനര്‍നിര്‍മാണ അവകാശം. ( Reproduction right)
ആദ്യം പറഞ്ഞതുപോലെ പകര്‍പ്പവകാശ ഉടമസ്ഥന് തന്റെ സൃഷ്ടിയുടെ കോപ്പി ഉണ്ടാക്കാന്‍ അവകാശം ഉണ്ട്. മറ്റൊരാള്‍ ലിങ്ക് കൊടുക്കുന്നതിലൂടെ ആ സൃഷ്ടിയുടെ കോപ്പി ഉണ്ടാക്കപ്പെടുന്നു അതുവഴി ആ അവകാശം ലംഘിക്കപ്പെടുന്നു.
ഇതെല്ലാം എവിടെ നടക്കും എന്ന് അത്ഭുതപ്പെടണ്ട. അമേരിക്കയില്‍ അങ്ങനെ കേസുകളുണ്ട് ( Shetland Times Ltd. V. Wills).
2. വിതരണാവകാശം. (Distribution rights).
ലിങ്ക് കൊടുക്കുമ്പോള്‍ വേറൊരു സൈറ്റിലേക്കുള്ള അനധികൃത പ്രവേശനം നടക്കുകയും അവിടെയുള്ള കോപ്പിറൈറ്റുള്ള സൃഷ്ടിയുടെ വിതരണാവകാശം ലംഘിക്കപ്പെടുകയും ചെയ്യുന്നു. ഇവിടെ ലിങ്ക് തുറക്കുന്ന ആളല്ല കുഴിയില്‍ വീഴുന്നത് മറിച്ച് ലിങ്ക് കൊടുക്കുന്ന ആളാണ്.
ഇതിനും അമേരിക്കയില്‍ കേസുണ്ടായി ( Leslie A. V. Arriba Sifat Corpn.)
ഇതാണ് നിയമവശം.ഇതൊന്നും ബ്ലോഗില്‍ നടക്കില്ല എന്ന് കരുതണ്ട. ബ്ലോഗില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാവുമ്പോള്‍ പല പല തര്‍ക്കങ്ങള്‍ ഉണ്ടാവുമ്പോള്‍ ഇത്തരം കേസുകളുണ്ടാവാം. മലയാള ബ്ലോഗിലെ കേസ് ഏതായാലും ഒതുങ്ങിപ്പോയി.
എന്തായാലും ലിങ്ക് കൊടുക്കുന്നതു വഴി reproduction right ന്റെ ലംഘനം നടക്കാന്‍ സാധ്യത കുറവാണ്. പക്ഷെ display right ന്റെ ലംഘനം നടക്കാന്‍ സാധ്യത വളരെക്കൂടുതലാണ്.
പകര്‍പ്പവകാശലംഘനം ഉണ്ടായാല്‍ ഒരു ബ്ലോഗര്‍ക്ക് എന്തെല്ലാം നിയമനടപടികള്‍ എടുക്കാം, N.J. ജോജു ചോദിച്ചതുപോലെ ബ്ലോഗിലെ പോസ്റ്റെല്ലാം ഗൂഗിളിന്റെ സ്വന്തമാല്ലെങ്കില്‍ എഴുതുന്ന ആളുടേതാണോ ( It is an intelligent question. I appreciate his legal mind), പകര്‍പ്പവകാശമുണ്ടെന്ന് ശരിയായ രീതിയില്‍ എങ്ങനെ നമ്മുടെ ബ്ലോഗില്‍ എന്ത് എഴുതി വയ്ക്കണം, തുടങ്ങിയവ അടുത്ത ലക്കത്തില്‍.
Sunday, March 2, 2008
Subscribe to:
Posts (Atom)